കാനഡയില്‍ 59 കാരി ഒരു മണിക്കൂറിലെടുത്തത് 1575 പുഷ്അപുകള്‍ ; ഗിന്നസ് റെക്കോര്‍ഡ്
നേരത്തെ ഏറ്റവും കൂടുതല്‍ നേരം അബ്ഡൊമിനല്‍ പ്ലാങ്ക് ചെയ്തും ഇവര്‍ റെക്കോര്‍ഡിട്ടിരുന്നു
കാനഡയില്‍ 59 കാരിയായ ഡോണ ജീന്‍ ഒരു മണിക്കൂറില്‍ ചെയ്തത് 1575 പുഷ് അപുകള്‍. മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പുഷ് അപ് എടുത്ത വനിതയെന്ന നിലയില്‍ ഗിന്നസ് ലോക റെക്കോഡിലും ഇവര്‍ ഇടംപിടിച്ചു.
നേരത്തെ ഏറ്റവും കൂടുതല്‍ നേരം അബ്ഡൊമിനല്‍ പ്ലാങ്ക് ചെയ്തും ഇവര്‍ റെക്കോര്‍ഡിട്ടിരുന്നു. അന്ന് നാലു മണിക്കൂര്‍ 30 മിനിറ്റ് 11 സെക്കന്‍ഡ് സമയമാണ് ഇവര്‍ പ്ലാങ്ക് ചെയ്തത്. ഈ റെക്കോര്‍ഡിന് ശേഷമാണ് പുഷ് അപ് റെക്കോര്‍ഡും സ്വന്തമാക്കണമെന്ന ആഗ്രഹം ഇവര്‍ക്കുണ്ടായത്. 11ഉം 12 ഉം വയസ്സുള്ള കുട്ടികളുടെ മുത്തശ്ശി കൂടിയാണ് ഡോണ ജീന്‍. ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്ത ഡോണ വിശ്രമ ജീവിതത്തിലാണിപ്പോള്‍.
റെക്കോഡ് പുഷ്അപ് നേട്ടം വിശദമായി വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. വെറും പുഷ് അപ് ഒന്നും പോര, കൃത്യമായി കൈമുട്ടുകള്‍ 90 ഡിഗ്രിയില്‍ വളഞ്ഞുള്ള പുഷ് അപുകള്‍ തന്നെ ചെയ്യേണ്ടതുണ്ട്. ഇത് വിലയിരുത്താന്‍ പ്രത്യേകം ആളുകളുണ്ടാകും.
ആദ്യ 20 മിനിറ്റില്‍ 620 പുഷ് അപാണഅ ഡോണ പൂര്‍ത്തിയാക്കിയത്. പിന്നീട് മിനിറ്റില്‍ 20 പുഷ് അപുകളാക്കി കുറച്ചു. മുന്‍ റെക്കോഡ് ഭേദിച്ചതും മിനിറ്റില്‍ 10 പുഷ് അപുകള്‍ ചെയ്ത് ഒരു മണിക്കൂര്‍ പൂര്‍ത്തിയാക്കുകയായിരുന്നു.