കുവൈറ്റില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി; നാലു പ്രവാസികള്‍ അറസ്റ്റില്‍

google news
arrest1

കുവൈറ്റില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ വ്യാജമദ്യ നിര്‍മാണ ഫാക്ടറി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. അലി സബാഹ് അല്‍ സാലിം (ഉം അല്‍ ഹൈമാന്‍) ഏരിയയിലെ ഒരു വലിയ വീട് കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്.
മദ്യ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട നാല് പ്രവാസികളെ സ്ഥാപനത്തിനുള്ളില്‍ നിന്ന് അധികൃതര്‍ പിടികൂടി. 

ലഹരി പദാര്‍ഥങ്ങള്‍ അടങ്ങിയ 214 വലിയ ബാരലുകള്‍, എട്ട് ഡിസ്റ്റിലേഷന്‍ ബാരലുകള്‍, വില്‍പ്പനയ്ക്ക് തയ്യാറാക്കി വച്ച 400 മദ്യക്കുപ്പികള്‍, 500 ബാഗ് നിറയെ മദ്യ നിര്‍മ്മാണ സാമഗ്രികള്‍, പാക്കേജിംഗിനായി സൂക്ഷിച്ച 1,600 ഒഴിഞ്ഞ കുപ്പികള്‍ എന്നിവയുള്‍പ്പെടെ നിരവധി നിരോധിത വസ്തുക്കള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായും പോലിസ് വ്യക്തമാക്കി.

Tags