അനധികൃത ടാക്‌സി ; സൗദിയില്‍ 418 പേര്‍ പിടിയില്‍

google news
arrest1

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍നിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുപോയ അനധികൃത ടാക്‌സികള്‍ക്കെതിരെ നടപടി കടപ്പിച്ച് പൊതുഗതാഗത അതോറിറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ 418 കാറുകളെയും അവയുടെ ഡ്രൈവര്‍മാരെയും അതോറിറ്റി പിടികൂടി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ നിരീക്ഷണ കാമ്പയിനിലൂടെയാണ് ഇത്രയും വാഹനങ്ങള്‍ പിടികൂടിയത്. വിമാനത്താവളങ്ങളില്‍നിന്ന് ഇങ്ങനെ അനധികൃത ടാക്‌സി സര്‍വിസ് നടത്തിയവരാണ് കുടുങ്ങിയത്. 
കഴിഞ്ഞ ദിവസം ഈ നിയമലംഘനത്തിനെതിരായ നടപടി കടുപ്പിക്കുന്നതായി പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. അനധികൃത ടാക്‌സി സര്‍വിസ് നടത്തുന്നവര്‍ക്കെതിരെ 5,000 റിയാല്‍ പിഴയും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും ഉള്‍പ്പെടെയുള്ള ശിഷാനടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

യാത്രക്കാര്‍ക്ക് സുഗമവും സുരക്ഷിതവും സുഖപ്രദവുമായ ഗതാഗതാനുഭവം പ്രദാനം ചെയ്യാനും വിമാനത്താവളങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് വ്യാജ ടാക്‌സികള്‍ക്കെതിരെ ഗതാഗത അതോറിറ്റി നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ടാക്‌സി പെര്‍മിറ്റില്ലാതെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായി സഹകരിച്ചുള്ള സമീപകാല നടപടിയാണെന്ന് അതോറിറ്റി പറഞ്ഞു. 

Tags