കോഡിങ്ങിലെ പിഴവു മൂലം നൂറുകണക്കിന് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ വലിയ ഓഫറില്‍ വില്‍പ്പന നടത്തി വിമാന കമ്പനി
കോഡിങ്ങിലെ പിഴവു മൂലം നൂറുകണക്കിന് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ വലിയ ഓഫറില്‍ വില്‍പ്പന നടത്തി വിമാന കമ്പനി. ഓസ്ട്രേലിയന്‍ വിമാന കമ്പനിയായ ക്വാണ്ടാസ് എയര്‍വേയ്സിനാണ് ഫസ്റ്റ്ക്ലാസ് ടിക്കറ്റുകള്‍ 85 ശതമാനം വരെ ഓഫറില്‍ വിറ്റ് അബദ്ധം പിഴഞ്ഞതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കോഡിങ് പിശക് കാരണമാണ് ഇത്തരത്തില്‍ തെറ്റായി ടിക്കറ്റ് വില്‍പ്പന നടന്നതെന്നാണ് റിപ്പോര്‍ട്ട്. 15000 ഡോളര്‍ വിലയുള്ള ടിക്കറ്റുകള്‍ അയ്യായിരം ഡോളറില്‍ താഴെയാണ് വില്‍പ്പന നടത്തിയത്. വ്യാഴാഴ്ച ക്വാണ്ടാസ് എയര്‍വേയ്സിന്റെ ഓസ്ട്രേലിയ -യുഎസ് ഫ്ളാറ്റുകളിലെ ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളിലാണ് അപൂര്‍വ ഓഫറുകള്‍ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വെബ്സൈറ്റില്‍ ഓഫര്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ നിരവധി പേര്‍ ടിക്കറ്റ് വാങ്ങി. എട്ടു മണിക്കൂറിനുള്ളില്‍ 300 ലേറെ ടിക്കറ്റുകള്‍ വിറ്റു. എന്നാല്‍ കുറഞ്ഞ ടിക്കറ്റുകള്‍ നേടിയ ഉപഭോക്താക്കളെ ബിസിനസ് ക്ലാസിലേക്ക് റീബുക്ക് ചെയ്യുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ക്വാണ്ടാസ് നിയമം അനുസരിച്ച് തെറ്റായ നിരക്കുകള്‍ അവതരിപ്പിച്ചാല്‍ ബുക്കിങ് റദ്ദാക്കാനോ റീഫണ്ട് ചെയ്യാനോ അല്ലെങ്കില്‍ പുതിയ ടിക്കറ്റ് നല്‍കാനോ കമ്പനിയ്ക്ക് അധികാരമുണഅട്. ബിസിനസ് ക്ലാസ് യാത്രക്കാരന് സാധാരണയേക്കാള്‍ 65 ശതമാനം കുറഞ്ഞ ടിക്കറ്റാണ് ഇപ്പോഴും ലഭിക്കുകയെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു.