മനുഷ്യക്കടത്ത് ; ഏഴ് ഏഷ്യക്കാരെ റിമാന്‍ഡ് ചെയ്തു

google news
jail

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലായി ഏഴുപേരെ റിമാന്‍ഡ് ചെയ്തു. ഇവരുടെ കേസ് ഹൈ ക്രിമിനല്‍ കോടതി ഫെബ്രുവരി 18ന് പരിഗണിക്കും. ബഹ്‌റൈനില്‍ ജോലി നല്‍കാമെന്ന് വ്യാമോഹം നല്‍കിയാണ് പരാതിക്കാരെ എത്തിച്ചത്.
യുവതികളെ ഫ്‌ളാറ്റില്‍ പാര്‍പ്പിക്കുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്റെയും ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലും കുറ്റം സ്ഥിരീകരിച്ചു. ഏഷ്യക്കാരായ പ്രതികളെ റിമാന്‍ഡിന് ഉത്തരവിട്ടു.
 

Tags