ഹോൺ അടിച്ചും മുന്നിലെ വാഹനങ്ങളെ വഴി മാറാൻ നിർബന്ധിപ്പിച്ചാൽ 400 ദിർഹം പിഴ

google news
hon


റാസൽഖൈമ ∙ ലൈറ്റ് തെളിച്ചും ഹോൺ അടിച്ചും മുന്നിലെ വാഹനങ്ങളെ വഴി മാറാൻ നിർബന്ധിപ്പിച്ചാൽ 400 ദിർഹം പിഴ. മുന്നിലെ വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവിങ് ഗുരുതര അപകടങ്ങൾക്കു കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി.


മറ്റു ഡ്രൈവർമാരോട് ലെയ്ൻ മാറാൻ ഇതേരീതിയിൽ  സമ്മർദം ചെലുത്തിയാലും 400 ദിർഹം പിഴ ചുമത്തും. ഇതിനു പുറമേ 4 ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് ട്രാഫിക് സെൻട്രൽ ഓപ്പറേഷൻ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് സഈദ്  അൽ ഹുമൈദി പറഞ്ഞു.

വാഹനം വേഗംകുറച്ച് ഓടിക്കുന്നവർ വലതുവശത്തെ ലെയ്നുകൾ ഉപയോഗിക്കണം. അപകടങ്ങൾ ഒഴിവാക്കാൻ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു.

Tags