ഹൈ സ്പീഡ് റെയില്‍ അബുദാബി ടു ദുബായ് 30 മിനിറ്റിലെത്താം

rail
rail

നിലവില്‍ കാറില്‍ ഒന്നര മണിക്കൂറും ബസില്‍ രണ്ടര മണിക്കൂറുമെടുക്കുന്നതാണ് അതിവേഗ റെയില്‍ സൗകര്യം വരുന്നതോടെ 30 മിനിറ്റായി കുറയുക.

അബുദാബിയില്‍ നിന്ന് ദുബായിലേക്ക് അരമണിക്കൂറിനകം എത്താന്‍ സഹായിക്കുന്ന ഹൈ സ്പീഡ് റെയില്‍ പദ്ധതി ഇത്തിഹാദ് റെയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

നിലവില്‍ കാറില്‍ ഒന്നര മണിക്കൂറും ബസില്‍ രണ്ടര മണിക്കൂറുമെടുക്കുന്നതാണ് അതിവേഗ റെയില്‍ സൗകര്യം വരുന്നതോടെ 30 മിനിറ്റായി കുറയുക.

ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ റെയില്‍ ഈ വര്‍ഷം സര്‍വീസ് നടത്താനിരിക്കേയാണ് അതിവേഗ പാതയുടെ പ്രഖ്യാപനം. പ്രധാന നഗരങ്ങളേയും വിനോദ സഞ്ചാര കേന്ദ്രങ്ങളേയും ബന്ധിപ്പിച്ച് മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിന്‍ പായുക.
 
Tags