സൗദിയില്‍ വ്യാപക മഴ ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

google news
saudi rain
സൗദിയില്‍ വ്യാപക മഴ. കിഴക്കന്‍ സൗദിയിലും വടക്കന്‍ പ്രവിശ്യകളിലും റിയാദ്, താഇഫ് ഭാഗങ്ങളിലും ഇന്നലെ ശക്തമായ മഴ അനുഭവപ്പെട്ടു. മഴയില്‍ കിഴക്കന്‍ പ്രവിശ്യയില്‍ പലയിടത്തും വെള്ളം കയറി. മഴ മുന്നറിയിപ്പിന് പിന്നാലെയാണ് ശക്തമായ മഴ. 
ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് സൗദിയില്‍ ഉടനീളം ശക്തമായ മഴയെത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പ്രധാന ഹൈവേകളിലെ ടണലുകള്‍ മുന്‍കരുതലിന്റെ ഭാഗമായി അടച്ചിട്ടതിനാല്‍ റോഡുകളില്‍ ഗതാഗത തടസവും നേരിട്ടു.
 

Tags