സൗദിയില്‍ കനത്ത മഴ തുടരുന്നു ; ജാഗ്രതാ നിര്‍ദ്ദേശം

rain-
rain-

സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്.  കനത്ത മഴയെ തുടര്‍ന്ന് ജിദ്ദ, മക്ക, അല്‍ ജുമൂം, ബഹ്റ, അല്‍ കാമില്‍, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.


കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയില്‍ വിവിധ പ്രദേശങ്ങളില്‍ മഴയെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ജിസാന്‍ പ്രവിശ്യയില്‍ മിന്നലേറ്റ് മൂന്നു പേര്‍ മരിച്ചു. ശക്തമായ മഴ സാധ്യതയുള്ളതിനാല്‍ ഏവരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
 

Tags