സൗദി അറേബ്യയിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

google news
A Malayali nurse died of heart attack in Saudi Arabia

റിയാദ്: സൗദി അറേബ്യയിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേൽ ധന്യ രാജൻ (35) ആണ് മരിച്ചത്. അവിവാഹിതയാണ്. 

സി.എസ്. രാജനാണ് പിതാവ്. മാതാവ്: അമ്മിണി രാജൻ. രമ്യ, സൗമ്യ എന്നിവരാണ് സഹോദരിമാർ. സൗദിയിലെത്തുന്നതിന് മുമ്പ് ധന്യ എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു. എസ്.എം.സി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും ധന്യയുടെ സഹപ്രവർത്തകരായ അനീഷ്, റഫീഖ് പട്ടാമ്പി, അജീഷ്, സിജോയ് എന്നിവരും രംഗത്തുണ്ട്.  

Tags