ഹൃദയാഘാതം; പ്രവാസി മലയാളി നിര്യാതനായി
death
മലപ്പുറം താനൂര്‍ ചീരാന്‍ കടപ്പുറം പെട്രോള്‍ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കല്‍ മുഹമ്മദിന്റെ മകന്‍ ആലി കുട്ടി  (47) ആണ് മരിച്ചത്

പ്രവാസി മലയാളി സൗദി അറേബ്യയിലെ മദീനയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം താനൂര്‍ ചീരാന്‍ കടപ്പുറം പെട്രോള്‍ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കല്‍ മുഹമ്മദിന്റെ മകന്‍ ആലി കുട്ടി  (47) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് താമസസ്ഥലമായ മദീനയിലെ ഫൈസലിയയില്‍ വെച്ചാണ് മരണം സംഭവിച്ചത്. 

ആറുമാസം മുമ്പാണ് ആലി കുട്ടി നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്തുവരികയാണ്. മാതാവ്  നഫീസ, ഭാര്യ  നസീറ, സഹോദരങ്ങള്‍  കുഞ്ഞുമോന്‍, ലത്തീഫ്, ബഷീര്‍. 

Share this story