ഹജ് ; 1.2 ലക്ഷം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സൗദിയില്‍

google news
hajj

ഹജ് കര്‍മത്തിനായി സൗദിയില്‍ എത്തിയ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ വരെ 1.2 ലക്ഷം തീര്‍ത്ഥാടകരാണ് എത്തിയത്. ഇവരില്‍ 1.18 ലക്ഷം പേര്‍ മക്കയിലും ശേഷിച്ചവര്‍ മദീനയിലുമാണ് ഉള്ളത്. മദീനയില്‍ നേരിട്ടെത്തിയവര്‍ എട്ടു ദിവസം അവിടെ തങ്ങിയ ശേഷം ഹജ് കര്‍മത്തിനായി മക്കയില്‍ തിരിച്ചെത്തും. മക്കയില്‍ നേരിട്ട് എത്തിയവര്‍ ഹജ്ജിന് ശേഷമേ മദീന സന്ദര്‍ശിക്കുക.
തീര്‍ത്ഥാടകര്‍ക്ക് ഹറം പള്ളിയിലെത്തി ഉംറ നിര്‍വഹിക്കാനും പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടാനും സൗജന്യ ബസ് സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്.
 

Tags