ഗള്‍ഫ് കപ്പ് വിജയം ; ബഹ്റൈന് അഭിനന്ദന പ്രവാഹം

bahrain
bahrain

കുവൈത്തില്‍ നിന്ന് തിരിച്ചെത്തിയ ടീമിന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍വരവേല്‍പ്പ് നല്‍കി.

കുവൈത്തില്‍ നടന്ന 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയ ബഹ്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിനും രാജ്യത്തിനും അഭിനന്ദന പ്രവാഹം.

കുവൈത്തില്‍ നിന്ന് തിരിച്ചെത്തിയ ടീമിന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍വരവേല്‍പ്പ് നല്‍കി.
എയര്‍പോര്‍ട്ടില്‍ നിന്ന് ടീമിനെ സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്ര നടന്നു. ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര.

റോഡിന്റെ ഇരുവശങ്ങളിലും ഘോഷയാത്ര കാണാനും താരങ്ങളെ അഭിനന്ദിക്കാനും ജനം കാത്തുനിന്നിരുന്നു.
 

Tags