ഗാസ വെടിനിര്‍ത്തല്‍ ; യുഎന്‍ പ്രമേയത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈന്‍

google news
Bahrain
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതി പ്രമേയത്തെ ബഹ്‌റൈന്‍ സ്വാഗതം ചെയ്തു. പ്രമേയം നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
ഇതു സ്ഥിരമായ വെടിനിര്‍ത്തലിനും സിവിലയന്‍സിന്റെ സംരക്ഷണത്തിനും അവരുടെ ഭക്ഷണം, മെഡിക്കല്‍, ദുരിതാശ്വാസ സാമഗ്രികള്‍ അടക്കം അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നതിനും സഹായമാകും. പ്രമേയം കൊണ്ടുവന്ന സുരക്ഷ കൗണ്‍സിലിലെ സ്ഥിരമല്ലാത്ത അംഗങ്ങളുടെ ശ്രമങ്ങളെ രാജ്യം അഭിനന്ദിച്ചു.
 

Tags