ഹജ്ജിന് പോകുന്നവര്‍ക്ക് മൊബൈല്‍ കോളുകളും ഇന്റര്‍നെറ്റും സൗജന്യം; ഫ്രീ ഓഫറുമായി കുവൈറ്റ് മൊബൈല്‍ കമ്പനി

google news
hajj

കുവൈറ്റില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് പോകുന്നവര്‍ക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെും വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും മൊബൈല്‍ റീചാര്‍ജ് ചെയ്യേണ്ടിവരില്ല. കാരണം ഇവ തികച്ചും സൗജന്യമായി നല്‍കിയിരിക്കുകയാണ് കുവൈറ്റിലെ മൊബൈല്‍ കമ്പനിയായ സൈന്‍.

ഹജ്ജ് സീസണിലെ കോംപ്ലിമെന്ററി പ്രമോഷന്‍ എന്ന നിലയിലാണ് കുവൈറ്റ് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയവുമായി സഹകരിച്ച് ഇത്തരമൊരു സൗകര്യം കമ്പനി ഒരുക്കുന്നത്. മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്ന തങ്ങളുടെ എല്ലാ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും കമ്പനി അതിന്റെ മികച്ച റോമിങ് പ്ലാന്‍ (റോമിങ് പ്ലസ്) സൗജന്യമായി നല്‍കുമെന്ന് സൈന്‍ അറിയിച്ചു.

Tags