ഇന്ത്യൻ സ്‌പോർട്‌സ് സെന്ററും മഞ്ഞപ്പട ഖത്തറും കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ക്യാമ്പിന് തുടക്കം

google news
football

ദോഹ: 18 വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ഇന്ത്യൻ സ്‌പോർട്‌സ് സെന്ററും മഞ്ഞപ്പട ഖത്തറും ചേർന്നൊരുക്കുന്ന സൗജന്യ സമ്മർ ഫുട്ബോൾ ക്യാമ്പിന് ബിർള പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കം. ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ പരിശീലനം ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ ജനറൽ സെക്രട്ടറി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.

എട്ട് വയസ് മുതൽ 18 വയസ് വരെയുള്ള 150 ലേറെ കുട്ടികൾക്ക് പ്രായം അടിസ്ഥാനമാക്കി വിവിധ ബാച്ചുകളിലായിട്ടാണ് പരിശീലനം ലഭിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പ് വൈകിട്ട് ആറു മുതൽ ഒമ്പതു വരെ ബിർള പബ്ലിക് സ്‌കൂൾ, ഒലീവ് ഇന്റർനാഷണൽ സ്‌കൂൾ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിന്റെ കോച്ച് ബിനോ ജോർജിന്റെ മേൽനോട്ടത്തിലാണ് പരിശീലനം.

എഎഫ്‌സി കോച്ചിങ് ലൈസൻസ് ഉള്ള, അണ്ടർ 15 ഗോകുലം എഫ്.സിയുടെ മുൻ കോച്ച് . സുനീഷ് ശിവൻ ആണ് കുട്ടികൾക്ക് മുഖ്യപരിശീലനം നൽകുന്നത്. സുവിത്ത് വാഴപ്പുള്ളി ആണ് സഹപരിശീലകൻ. ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ ആണ് ക്യാമ്പിന്റെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും നടത്തിയത്. കുട്ടികൾക്കുള്ള സൗജന്യ ജേഴ്സി വിതരണം മഞ്ഞപട ഖത്തർ പ്രസിഡന്റ് ദീപേഷ് ഗോവിന്ദൻകുട്ടി നിർവഹിച്ചു.

Tags