കത്തിയ കാറില്‍ നിന്ന് രക്ഷപ്പെട്ടത് അഞ്ചു കുട്ടികള്‍ ; മലയാളി യുവാവിന് പ്രശംസ

google news
bahrain

മലയാളി യൂവാവിന്റെ ഇടപെടലിലൂടെ രക്ഷപ്പെട്ടത് അഞ്ചു കുട്ടികള്‍. സിഞ്ചിലെ അല്‍ അഹ്ലി സ്റ്റേഡിയത്തിന് സമീപം കഴിഞ്ഞ ദിവസമാണ് ഓടിക്കൊണ്ടിുന്ന കാറിന് തീ പിടിച്ചത്. എസിയുടെ ഭാഗത്ത് തീ കണ്ടയുടന്‍ കാര്‍ ഓടിച്ചിരുന്ന യുവാവ് കാറിലുണ്ടായിരുന്നവരെ പുറത്തിറക്കുകയായിരുന്നു. വണ്ടി ഓഫ് ചെയ്ത് പുറത്തിറങ്ങിയ ഉടന്‍ കാര്‍ കത്തി നശിച്ചു.
സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു കാറില്‍ സഞ്ചരിച്ചവര്‍. തലശേരി സ്വദേശിയും വിദ്യാര്‍ത്ഥിയുമായ അദ്‌നാന്‍ നിസ്സാറാണ് കുട്ടികളെ രക്ഷിച്ചത്. അദ്‌നാന്റെ സഹോദരിയുടെ രണ്ട് മക്കളും കുടുംബ സുഹൃത്തുക്കളുടെ മൂന്നു മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ കത്തുന്നത് കണ്ടയുടന്‍ പുറത്തതിങ്ങാന്‍ തോന്നിയത് രക്ഷയായി.
 

Tags