കുവൈത്ത് ജഹ്‌റയില്‍ വീടിന് തീപിടിച്ചു

google news
fire

ജഹ്‌റയില്‍ വീടിന് തീപിടിച്ചു. വീട്ടുജോലിക്കാരിക്കും കുട്ടിക്കും പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. പരിക്കേറ്റവരെ മെഡിക്കല്‍ എമര്‍ജന്‍സി റൂമിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നി ശമന സേന അറിയിച്ചു.

സാല്‍മിയയില്‍ ഒരു കെട്ടിടത്തിലും കഴിഞ്ഞ ദിവസം തീ പിടിത്തം ഉണ്ടായി. സംഭവത്തില്‍ കാര്യമായ പരിക്കുകളൊന്നും ഇല്ലാതെ തീ അണച്ചതായി അഗ്നി ശമന സേന അറിയിച്ചു.

Tags