സൗദിയില്‍ ഈന്തപ്പഴ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്

date
date

സൗദിയില്‍ ഈന്തപ്പഴ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്. ഈ വര്‍ഷം ആദ്യ ആറുമാസത്തിനുള്ളില്‍ കയറ്റുമതിയില്‍ 9.9 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ ഈന്തപ്പഴ കയറ്റുമതിയുടെ മൂല്യം 751 ദശലക്ഷം റിയാലില്‍ എത്തിയതായി ഈന്തപ്പനകള്‍ക്കും ഈന്തപ്പഴങ്ങള്‍ക്കുമുള്ള ദേശീയ സെന്റര്‍ വെളിപ്പെടുത്തി

. മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 9.9 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2023 യില്‍ കയറ്റുമതിയുടെ മൂല്യം 683 ദശലക്ഷം റിയാലിലധികം ആയിരുന്നു.
 

Tags