ദമാമിലെ ഫ്‌ളാറ്റില്‍ പൊട്ടിത്തെറി ; മൂന്നു മരണം
Oct 1, 2024, 14:21 IST
സൗദി അറേബ്യയിലെ ദമാമിലെ അല്‍നഖീല്‍ ഡിസ്ട്രിക്ടില്‍ ഫ്‌ളാറ്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു പേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു.
വാടകയ്ക്ക് നല്‍കുന്ന ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍ അടങ്ങിയ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്‌ളാറ്റിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.
പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് ഫ്‌ളാറ്റില്‍ സ്‌ഫോടനവും തീപിടിത്തവുമുണ്ടായതെന്നും തീയണച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിയെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.