ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി സൗദി അറേബ്യയിൽ മരിച്ചു

ytrds

റിയാദ് : ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ അബഹയിൽ മരിച്ചു. ചെറുപ്പ സ്വദേശി പയറര്തൊടിയിൽ ഖാലിദ് (45) ആണ് ഖമീസ് മുശൈത്ത് ഹയാത്ത് ആശുപത്രിയിൽ മരിച്ചത്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം ഖമീസിൽ ഒരു ടോയ്സ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ആറ് മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വന്നത്. 

പിതാവ് - അബ്ദുൽറഹ്മാൻ, മാതാവ് - ആമിന, ഭാര്യ - റശീദ (സജ്ന), മക്കൾ - മുഹമ്മദ് ഇബ്രാസ്, മുഹമ്മദ് അനസ്, ഫാത്തിമ നജ, ഫാത്തിമ ജന, സഹോദരങ്ങൾ - സക്കീർ, മുഹമ്മദലി, അസ്മ, ഖദീജ. നടപടികൾ പൂർത്തിയാക്കി മൃതദേഹം അബഹയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Share this story