എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് സൗദി രാജകുമാരന്‍ പങ്കെടുക്കില്ല
saudi
അന്തരിച്ച ഫഹദ് രാജാവിന്റെ ചെറുമകനായ തുര്‍ക്കി രാജകുമാരന്‍ 2018 മുതല്‍ മന്ത്രിസഭയില്‍ അംഗവും നിലവില്‍ സഹമന്ത്രിയുമാണ്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബ്രിട്ടണ്‍ സഖ്യകക്ഷികളുടെ നേതാക്കന്മാരെ ക്ഷണിച്ചിരുന്നു.

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്നത് തുര്‍ക്കി ബിന്‍ മുഹമ്മദ് അല്‍ സൗദ് രാജകുമാരനായിരിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

അന്തരിച്ച ഫഹദ് രാജാവിന്റെ ചെറുമകനായ തുര്‍ക്കി രാജകുമാരന്‍ 2018 മുതല്‍ മന്ത്രിസഭയില്‍ അംഗവും നിലവില്‍ സഹമന്ത്രിയുമാണ്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബ്രിട്ടണ്‍ സഖ്യകക്ഷികളുടെ നേതാക്കന്മാരെ ക്ഷണിച്ചിരുന്നു.

സൗദി ആഭ്യന്തര വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് ശേഷം സൗദിയെ പ്രതിനിധീകരിച്ചുകൊണ്ട് ബിന്‍ മുഹമ്മദ് അല്‍ സൗദ് പങ്കെടുക്കുന്ന ചടങ്ങ് പാശ്ചാത്യരാജ്യങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. ഖഷോഗിയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് അല്‍ സൗദ് നേരത്തെ പ്രതികരിച്ചിരുന്നു.

Share this story