ഒമാനില്‍ ഇന്ന് ചെറിയ പെരുന്നാൾ


മസ്കറ്റ്: ഇന്ന് ഒമാനില്‍ ചെറിയ പെരുന്നാൾ. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ വിശുദ്ധ റമദാന് 30 പൂര്‍ത്തിയാക്കിയാണ് ചെറിയ പെരുന്നാളെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഒമാനിലെ എല്ലാ പൗരന്മാര്ക്കും താമസക്കാര്‍ക്കും ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്നു. ഈ അനുഗ്രഹീത അവസരത്തിൽ സന്തോഷകരമായ ഈദ് ആശംസിക്കുകയും അവർക്കും അവരുടെ രാജ്യങ്ങളിലെ ജനങ്ങൾക്കും നന്മയും ശാശ്വത സ്ഥിരതക്കും വേണ്ടി സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്ന് സുൽത്താൻ പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിങ്ങൾക്കും സമാധാനം, പുരോഗതി, സമൃദ്ധി എന്നിവ കൈവരട്ടെയെന്നും ആശംസിച്ചു.

Tags

കണ്ണൂർ തളിപ്പറമ്പിൽ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് 15 വയസുകാരൻ്റെ മൊഴി ; സ്നേഹമെർലിനെതിരെ വീണ്ടും പോക്സോ ചുമത്തി പൊലിസ് കേസെടുത്തു
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ ചുമത്തി പൊലിസ് കേസെടുത്തു. കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് തളിപ്പറമ