ബലിപെരുന്നാള്‍; ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

google news
school bus

ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, നഴ്‌സറികള്‍ക്കും ജൂണ്‍ 15 മുതല്‍ 18വരെ അവധിയായിരിക്കുമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ് അതോറിറ്റി അറിയിച്ചു. 

ജൂണ്‍ 19 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുനരാരംഭിക്കും.

ദുബായിലെ പൊതുമേഖല ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 15 മുതല്‍ 18വരെയാണ് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 19 ബുധനാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പുനരാരംഭിക്കും.

Tags