ദുബൈയില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

Parking
Parking

ബഹുനില പാര്‍ക്കിങ് സംവിധാനമുള്ള സ്ഥലങ്ങളില്‍ ഇത് ബാധകമല്ല

ദുബൈയില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്നിന് ദുബൈയിലെ എല്ലാ പൊതു പാര്‍ക്കിങ് സ്ഥലങ്ങളിലും പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

അതേസമയം ബഹുനില പാര്‍ക്കിങ് സംവിധാനമുള്ള സ്ഥലങ്ങളില്‍ ഇത് ബാധകമല്ല. ഇവിടങ്ങളില്‍ പാര്‍ക്കിങിന് പണം നല്‍കണം. എല്ലാ പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങളിലും പാര്‍ക്കിങ് ഫീസ് ജനുവരി രണ്ട് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. 

Tags