മയക്കുമരുന്ന് ; കുവൈത്തില്‍ ഒരു വര്‍ഷത്തിനിടെ പിടിയിലായത് മൂവായിരം പേര്‍

kuwait police
മയക്കുമരുന്ന് കടത്ത്, കൈമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഒരു വര്‍ഷത്തിനിടെ പൊലീസ് പിടിയിലായത് മൂവായിരം പേര്‍. പ്രതികളില്‍ നിന്ന് 1700 കിലോയോളം ഹാഷിഷ് പിടിച്ചെടുത്തതായും ലഹരി നിയന്ത്രണ വകുപ്പ് വ്യക്തമാക്കി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേസുകളില്‍ വന്‍ വര്‍ധനവാണുണ്ടായത്. അറസ്റ്റിലായവരില്‍ 1500 കുവൈത്തികളും 800 ബിദൂനികളും 300 ഈജിപ്ഷ്യന്‍ പ്രവാസികളും 400 പേര്‍ മറ്റു രാജ്യക്കാരുമാണ്.
 

Share this story