മയക്കുമരുന്ന് ; കുവൈത്തില്‍ ശക്തമായ നടപടികളുമായി അധികൃതര്‍
Fri, 13 Jan 2023

പരിശോധനകള്‍ക്കും നടപടികള്‍ക്കുമൊപ്പം ബോധവത്കരണ കാമ്പയിനും തുടക്കമിട്ട് മയക്കുമരുന്നിനെതിരായ നടപടികള്‍ രാജ്യത്ത് ശക്തമാക്കുന്നു. മയക്കുമരുന്നില്‍ നിന്ന് യുവാക്കളെ രക്ഷിക്കാന്‍ ബോധവത്കരണ കാമ്പയിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ലഹരി വിരുദ്ധ സമിതി പ്രത്യേക യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ലഹരിവിരുദ്ധ സമിതിയുടെ വിവിധ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്തു. സെയ്ഫ് പാലസില്‍ ചേര്‍ന്ന യോഗത്തില്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
മയക്കുമരുന്നിന് അടിമപ്പെടുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചികിത്സകളും ക്യാമ്പുകളും ഇതിന്റെ ഭാഗമായി നടക്കും.