ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം
Oct 30, 2024, 14:22 IST
വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 9ന് വെടിക്കെട്ട് നടക്കും.
ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും.
മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 9ന് വെടിക്കെട്ട് നടക്കും.
പ്രധാന പാര്‍ക്കില്‍ ഈ ദിവസങ്ങളില്‍ തല്‍സമയ രംഗോലി നടക്കും.