വിമാന യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു

google news
വിമാന യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു

വിമാന യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സുമേഷ് ജോർജ് (42) ആണ് മരിച്ചത്. ബഹ്റൈനിൽ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രക്കിടെ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ച് വർഷമായി ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. ഒന്നര വർഷത്തിന് ശേഷമായിരുന്നു നാട്ടിലേക്ക് മടങ്ങിയത്.

Tags