സൗദിയില്‍ വിനോദയാത്രയ്ക്ക് ക്രൂസ് കപ്പലും
Nov 28, 2024, 14:23 IST
കപ്പല്‍ യാത്രക്കാര്‍ക്കായി ചെങ്കടലിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക ദ്വീപുകള്‍ ഒരുക്കുന്നത് പുരോഗമിക്കുകയാണ്.
വിനോദയാത്രയ്ക്ക് ഒരുങ്ങി ക്രൂസ് കപ്പലും. ക്രൂസ് കപ്പല്‍ വിനോദയാത്രയ്ക്കായി ഡിസംബര്‍ 16ന് ആരംഭിക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി അറിയിച്ചു. ക്രൂസ് കപ്പല്‍ യാത്രക്കാര്‍ക്കായി ചെങ്കടലിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക ദ്വീപുകള്‍ ഒരുക്കുന്നത് പുരോഗമിക്കുകയാണ്.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ആദ്യത്തെ അറബ് ക്രൂയിസ് ലൈനായ അറോയ ക്രൂയിസ് ആണ് ആദ്യ കപ്പല്‍ യാത്രക്കുള്ള ഒരുക്കം പൂര്‍ത്തിയാക്കുന്നത്.
അറോയ ക്രൂസ് ഡിസംബര്‍ രണ്ടാംവാരത്തില്‍ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറക്കും.
നൂറിലേറെ ചെറു ദ്വീപുകളാല്‍ സമ്പന്നമാണഅ സൗദിയുടെ ചെങ്കടല്‍ ഭാഗങ്ങള്‍. ഇവ ടൂറിസത്തിനായി ഉപയോഗപ്പെടുത്തുകയാണ് അതോറിറ്റി.