യുഎഇയില്‍ കോര്‍പറേറ്റ് ടാക്‌സ് സമയപരിധി 31 വരെ നീട്ടി

tax
tax

യുഎഇയില്‍ കോര്‍പറേറ്റ് ടാക്‌സ് സമയപരിധി 31 വരെ നീട്ടിയതായി ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ കാലാവധി ഉണ്ടായിരുന്ന കമ്പനികള്‍ക്കാണ് ഇളവ്.

2024 ഫെബ്രുവരി 29 നോ അതിന് മുമ്പേ ടാക്‌സ് കാലാവധി കണക്കാക്കുന്നവര്‍ക്കാണ് ഡിസംബര്‍ 31 വരെ സാവകാശം നല്‍കിയത്.
യുഎഇയില്‍ പുതിയ കമ്പനികള്‍ ആരംഭിച്ച് മൂന്നു മാസത്തിനകം കോര്‍പറേറ്റ് ടാക്‌സില്‍ രജിസ്റ്റര്‍ ചെയ്യണം. വാര്‍ഷിക വരുമാനം 3.75 ലക്ഷം ദിര്‍ഹത്തില്‍ കൂടുതലുള്ള കമ്പനികള്‍ 9 ശതമാനം കോര്‍പറേറ്റ് നികുതി നല്‍കണമെന്നാണ് നിയമം. 
സര്‍ക്കാര്‍, സ്വകാര്യ ജോലിയില്‍ നിന്നുള്ള ശമ്പളത്തിനോ മറ്റ് വ്യക്തിഗത വരുമാനത്തിനോ കോര്‍പറേറ്റ് നികുതി ബാധകമല്ല.
 

Tags