കുവൈത്ത് വിപണികളിലെ കൊക്കക്കോള ഉല്‍പ്പന്നങ്ങള്‍ ഉപയോഗ യോഗ്യമെന്ന് അധികൃതര്‍

coca cola
coca cola

ഉയര്‍ന്ന ക്ലോറേറ്റ് അളവ് കാരണം ചില യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ വിപണിയില്‍ നിന്നും കൊക്കക്കോള ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചിരുന്നു

കുവൈത്തിന്റെ വിപണികളില്‍ ലഭ്യമായ കൊക്കക്കോള ഉല്‍പ്പന്നങ്ങള്‍ ഉപയോഗത്തിന് യോഗ്യമാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് നൂട്രീഷന്‍ അറിയിച്ചു. 

ഉയര്‍ന്ന ക്ലോറേറ്റ് അളവ് കാരണം ചില യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ വിപണിയില്‍ നിന്നും കൊക്കക്കോള ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചിരുന്നു. ക്ലോറേറ്റ് അടങ്ങിയ കൊക്കക്കോള ഉല്‍പ്പന്നങ്ങള്‍ കുവൈത്ത് വിപണിയിലെത്തിയിട്ടില്ലെന്നും രാജ്യത്തെ വിപണികളില്‍ ലഭ്യമായതൊക്കെ പ്രാദേശികമായി നിര്‍മിച്ചതാണെന്നും അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ പറഞ്ഞു. 

Tags

News Hub