ചൈനയും സൗദിയും സംസ്‌കാരിക പങ്കാളിത്തം വികസിപ്പിക്കുന്നതിന് നിരവധി കരാറുകളില്‍ ഒപ്പുവച്ചു

google news
saudi

ചൈനയും സൗദിയും സംസ്‌കാരിക പങ്കാളിത്തം വികസിപ്പിക്കുന്നതിന് നിരവധി കരാറുകളില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ ബീജിങ് സന്ദര്‍ശനത്തിനിടെയാണ് സൗദി സാംസ്‌കാരിക മന്ത്രി അമീര്‍ ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാനും ചൈനീസ് സാംസ്‌കാരിക ടൂറിസം മന്ത്രി സണ്‍ യാലിയും കരാറുകളില്‍ ഒപ്പുവെച്ചത്. 

മ്യൂസിയങ്ങള്‍, സാംസ്‌കാരിക പൈതൃകം, തിയറ്റര്‍, പെര്‍ഫോമിങ് ആര്‍ട്‌സ്, വിഷ്വല്‍ ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍, ലൈബ്രറികള്‍, പരമ്പരാഗത കരകൗശല കലകള്‍ എന്നീ മേഖലകളിലെ സഹകരണം ഉള്‍പ്പെടുന്നു. കൂടാതെ വിവിധ സാംസ്‌കാരിക മേഖലകളിലെ സംയുക്ത പദ്ധതികളിലെ അനുഭവങ്ങള്‍ കൈമാറുക, സാംസ്‌കാരിക വശവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നയങ്ങളും കൈമാറ്റം ചെയ്യുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉത്സവങ്ങളിലും സാംസ്‌കാരിക പരിപാടികളിലും പങ്കാളിത്തം കൈമാറുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ സുഗമമാക്കുക, ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ കലാപരമായ റസിഡന്‍സി പരിപാടികള്‍ സജീവമാക്കുക, എല്ലാ തരത്തിലുമുള്ള പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളിലെ അനുഭവങ്ങള്‍ കൈമാറുക, ഇരു രാജ്യങ്ങളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുക എന്നിവയാണ് ധാരണയിലുള്ളത്.

Tags