ജി.സി.സി-ചൈന മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി പങ്കെടുത്തു
uhg

കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് ന്യൂയോർക്കിൽ നടന്ന ജി.സി.സി, ചൈന മന്ത്രിതല യോഗത്തിൽ പങ്കെടുത്തു. 77ാമത് യു.എൻ ജനറൽ അസംബ്ലിയുടെ ഭാഗമായാണ് യോഗം നടന്നത്. ജി.സി.സി-ചൈന ബന്ധം വർധിപ്പിക്കുന്നതും പുതിയ സാമ്പത്തിക സഹകരണ പങ്കാളിത്തം രൂപവത്കരിക്കുന്നതും ഇരു വിഭാഗവും ചർച്ചചെയ്തു. അന്താരാഷ്ട്ര തലങ്ങളിലുള്ള വിവിധ വിഷയങ്ങളും ചർച്ചയുടെ ഭാഗമായി.

Share this story