ഹൈ​മ​യി​ല്‍ വാ​ഹ​നാ​പ​ക​ടത്തിൽ ര​ണ്ടു ​മരണം
accident-alappuzha

മ​സ്ക​ത്ത്​: അ​ല്‍ വു​സ്ത ഗ​വ​ര്‍​ണ​റേ​റ്റി​ലെ ഹൈ​മ​യി​ലുണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ ര​ണ്ടു ​മരണം. അപകടത്തിൽ ആ​റു​പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു.പ​രി​ക്കേ​റ്റ​വ​രെ ഹൈ​മ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ആ​ദം-​തും​റൈ​ത്ത് റോ​ഡി​ല്‍ ഹൈ​മ​ക്ക് സ​മീ​പം ഞാ​യ​റാ​ഴ്ച പു​ല​​ര്‍​ച്ചയുണ്ടായ  അ​പ​ക​ട​ത്തി​ല്‍ ആ​റു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.ആ​ദം-​തും​റൈ​ത്ത് റോ​ഡി​ല്‍ അ​ടു​ത്തി​ടെ നി​ര​വ​ധി വാ​ഹ​ന അ​പ​ക​ടം ന​ട​ന്നു. ഖ​രീ​ഫ് സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ സ​ലാ​ല​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കാ​ണ് ഈ ​പാ​ത​യി​ല്‍. ജൂ​ണ്‍ 26നു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഏ​ഴ് പേ​ര്‍ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. 19ന് ​ഉ​ണ്ടാ​യ മ​റ്റൊ​രു വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി മ​രി​ക്കു​ക​യും അ​ഞ്ചു​പേ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു.
 

Share this story