ഒമാനില്‍ കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കിട്ടി

dead

ഒമാനില്‍ കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ റുസ്താക്ക് ഗവര്‍ണറേറ്റില്‍ വാദി ബാനി ഗാഫിറിലാണ അപകടമുണ്ടായത്. 

ദാഹിറ ഗവര്‍ണറേറ്റിലെ യാങ്കില്‍ വിലായത്തില്‍ വെള്ളപ്പാച്ചിലില്‍ വാഹനം കുടുങ്ങി ഒരാളെ കാണാതായിരുന്നു. ഇതേ സ്ഥലത്ത് 6 പേരെ സിവില്‍ ഡിഫന്‍സ് രക്ഷിക്കുകയും ചെയ്തു. ഇന്ന് രാത്രിയില്‍ ഒമാനില്‍ കനത്ത മഴയ്ക്കാണ് സാധ്യത. ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഇന്നു രാത്രിയും നാളെ പുലര്‍ച്ചെയും പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ അറിയിപ്പ്.

Tags