സന്ദര്‍ശന വീസയില്‍ ദുബായിലെത്തി ഭിക്ഷാടനം ; രണ്ടാഴ്ചക്കിടെ 202 യാചകര്‍ പൊലീസ് പിടിയില്‍

google news
begging

ഭിക്ഷാടന വിരുദ്ധ ക്യാമ്പെയ്‌ന്റെ ഭാഗമായി റമസാനിലെ ആദ്യ രണ്ടാഴ്ചക്കിടെ 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് അറസ്റ്റിലായത്. കുറ്റവാളികള്‍ക്ക് കുറഞ്ഞത് 5000 ദിര്‍ഹം പിഴയും മൂന്നു മാസം വരെ തടവും ലഭിക്കും.

ആളുകളുടെ ഔദാര്യം മുതലെടുത്ത് വേഗത്തില്‍ പണം സമ്പാദിക്കാനാണ് മിക്ക നിയമ ലംഘകരും സന്ദര്‍ശന വിസയില്‍ വന്നതെന്ന് ദുബായ് പൊലീസിലെ സസ്‌പെക്ട്‌സ് ആന്‍ഡ് ക്രിമിനല്‍ ഫിനോമിന ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ പറഞ്ഞു.
 

Tags