കുവൈത്തിലെ ബാങ്കുകള്‍ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു


കുവൈത്ത് ബാങ്കിംഗ് അസോസിയേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ശൈഖ അല്‍ ഈസ ആണ് ഈദുല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ചത്.
കുവൈത്തിലെ ബാങ്കുകള്‍ക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. കുവൈത്ത് ബാങ്കിംഗ് അസോസിയേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ശൈഖ അല്‍ ഈസ ആണ് ഈദുല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ചത്.
കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഈദുല്‍ ഫിത്‌റിന്റെ ആദ്യ ദിവസം 2025 മാര്‍ച്ച് 30 ഞായറാഴ്ചയാണെങ്കില്‍, പ്രാദേശിക ബാങ്കുകള്‍ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ( മാര്‍ച്ച് 30, മാര്‍ച്ച് 31, ഏപ്രില്‍ 1) അടച്ചിരിക്കും. ഔദ്യോഗിക പ്രവര്‍ത്തനം ഏപ്രില്‍ 2 ബുധനാഴ്ച പുനരാരംഭിക്കും.
ഈദിന്റെ ആദ്യ ദിവസം 2025 മാര്‍ച്ച് 31 തിങ്കളാഴ്ചയാണെങ്കില്‍, പ്രാദേശിക ബാങ്കുകള്‍ ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അടച്ചിരിക്കും. (മാര്‍ച്ച് 30, മാര്‍ച്ച് 31, ഏപ്രില്‍ 1, ഏപ്രില്‍ 2). 2025 മാര്‍ച്ച് 30 ഞായറാഴ്ച അവധിയായി കണക്കാക്കും, ഔദ്യോഗിക പ്രവര്‍ത്തനം ഏപ്രില്‍ 3 വ്യാഴാഴ്ച പുനരാരംഭിക്കും.
