സന്ദര്‍ശന വിസ വര്‍ക്കിങ് വിസയാക്കല്‍ ഫീസ് 250 ദിനാറായി ഉയര്‍ത്താനൊരുങ്ങി ബഹ്‌റൈന്‍

google news
bahrain
രാജ്യത്ത് സന്ദര്‍ശന വിസകള്‍ വര്‍ക്കിങ് വിസകളിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നതിനുള്ള ഫീസ് 60 ദിനാറില്‍ നിന്ന് 250 ദിനാറായി വര്‍ധിക്കുമെന്ന് ദേശീയ പാസ്‌പോര്‍ട്ട് റെസിഡന്‍സ് അഫയേഴ്‌സ്. 
കൂടാതെ സ്‌പോണ്‍സറില്ലാതൈ വിസിറ്റ് വിസകള്‍ വര്‍ക്കിങ് വിസയിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നത് നിര്‍ത്തലാക്കിയതായും എന്‍പിആര്‍എ അറിയിച്ചു.
വിസിറ്റ് വിസകള്‍ വര്‍ക്കിങ്, ആശ്രിത വിസകളിലേക്ക് മാറ്റുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി  നിര്‍ദ്ദേശം നല്‍കിയത്.
 

Tags