ബഹ്റൈൻ പ്രതിഭ 2024 : പപ്പൻചിരന്തന പുരസ്കാരത്തിനുള്ള മലയാള നാടക രചനകൾ ക്ഷണിക്കുന്നു

dfh


മനാമ: ബഹ്‌റൈനിലെ സാംസ്ക്കാരിക കലാ  രംഗത്ത് കഴിഞ്ഞ നാല്  പതിറ്റാണ്ടായി  പുത്തൻ സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും നവീനവും വ്യത്യസ്തവുമായ  നിരവധി നാടകാനുഭവങ്ങൾ ബഹ്‌റൈൻ നാടക ലോകത്തിന് സമ്മാനിച്ച പുരോഗമന കലാ സാംസ്‌കാരിക-ജീവകാരുണ്യ  സംഘടനയായ ബഹ്‌റൈൻ പ്രതിഭയുടെ  'പപ്പന്‍ ചിരന്തന അന്തര്‍ ദേശീയ നാടക പുരസ്‌കാര'ത്തിനുള്ള രചനകൾ ക്ഷണിച്ചു. രചയിതാക്കൾ ഇന്ത്യൻ പൗരന്മാരായിരിക്കണം. 

ലോകത്തിൽ എവിടെ താമസിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്.  25000 രൂപയുടെ ക്യാഷ് അവാർഡും, ഫലകവും,  കീർത്തിപത്രവും അടങ്ങുന്നതാണ്  പുരസ്‌കാരം. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന ജൂറിയാണ് രചനകൾ തിരഞ്ഞെടുക്കുക. പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്ന, ഒരു മണിക്കൂർ വരെ  അവതരണ ദൈർഘ്യം വരാവുന്ന,  2023 ജനുവരി 1-ന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക. 

നാടക രചനകൾ 2024 ജൂലൈ 31നുള്ളിൽ  bpdramaawards@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ PDF ആയി ലഭിച്ചിരിക്കേണ്ടതാണ്.
നാടക രചനയിൽ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാകാൻ പാടുള്ളതല്ല. രചയിതാവിന്റെ വ്യക്തി വിവരങ്ങളും മറ്റും (പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇ മെയിൽ) നാടക രചനയോടൊപ്പം പ്രത്യേകം അനുബന്ധമായി അയക്കേണ്ടതാണ്. പ്രതിഭ നാടക വേദി കണ്‍വീനര്‍ ' എന്‍. കെ. അശോകൻ,പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ പ്രസിഡണ്ട് ബിനു മണ്ണില്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Tags