സൗദിയില്‍ പനി ബാധിച്ച് 31 മരണം ; 84 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍
Jan 22, 2025, 13:13 IST


ഇന്‍ഫ്‌ലുവന്‍സ സീസണ്‍ മാര്‍ച്ച് അവസാനം വരെ സജീവമായി തുടരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സൗദിയില്‍ പനി ബാധിച്ച് 31 പേര്‍ മരിച്ചതായും ആശുപത്രിയില്‍ 84 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ക്യുമുലേറ്റീവ് മരണങ്ങളില്‍ 70 ശതമാനം കുറവുണ്ടായത് പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിച്ചു മൂലമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രായമായവര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവരുള്‍പ്പെടെ ഉയര്‍ന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകളില്‍ നിന്നുള്ള മൂന്ന് ദശലക്ഷത്തിലധികം വ്യക്തികള്‍ ഈ സീസണില്‍ വാക്‌സിന്‍ സ്വീകരിച്ചു.
ഇന്‍ഫ്‌ലുവന്‍സ സീസണ്‍ മാര്‍ച്ച് അവസാനം വരെ സജീവമായി തുടരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.