കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് 11 പേര്‍ക്ക് പരിക്ക്

google news
kuwait
സാല്‍മിയയില്‍ അപ്പാര്‍ട്‌മെന്റിന് തീ പിടിച്ച് 11 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
അല്‍ബിദ, സാല്‍മിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നി രക്ഷാ യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവര്‍ക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കി. തീപിടിത്തത്തില്‍ അപ്പാര്‍ട്‌മെന്റിന് കാര്യമായ നഷ്ടങ്ങള്‍ സംഭവിച്ചു. ഫര്‍ണീച്ചറുകളും മറ്റു വസ്തുക്കളും കത്തി നശിച്ചു.
 

Tags