സൗദിയിൽ മയക്കുമരുന്ന് ശേഖരങ്ങളുമായി സ്​ത്രീ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ
DRUG

സൗദിയിൽ മയക്കുമരുന്ന് ശേഖരങ്ങളുമായി സ്​ത്രീ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ.സിറിയൻ സ്വദേശിയായ സ്​ത്രീയുൾ​പ്പെടെ രണ്ടുപേരെ റിയാദിൽനിന്നാണ്​ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ അറസ്റ്റ് ചെയ്​തത്​.

വിസിറ്റ് വിസയിൽ രാജ്യത്തെത്തിയ സ്​ത്രീയും നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന സിറിയൻ പൗരനുമാണ്​ അറസ്റ്റിലായത്. ഇവരുടെ പക്കൽ 7,32,010 ലഹരിഗുളികകൾ കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇരുവർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ വക്താവ് മേജർ മുഹമ്മദ് അൽനജീദി അറിയിച്ചു.
 

Share this story