ബഹ്റൈനിൽ ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുത്ത രണ്ടുപേര്‍ പിടിയിൽ
arrested

മനാമ: ബഹ്റൈനിൽ ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുത്ത രണ്ടുപേര്‍ പിടിയിലായി. സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.ഇവര്‍ പണം ബാങ്ക് അക്കൗണ്ടില്‍നിന്നാണ് കൈക്കലാക്കിയത് . പ്രതികളിലൊരാള്‍ ഇരകളുമായി ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ തേടിയിരുന്നു. പിന്നീടാണ് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്.പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഷ്യന്‍ വംശജരായ രണ്ട് പ്രതികള്‍ പിടിയിലാവുകയായിരുന്നു.
 

Share this story