താമസസ്ഥലങ്ങളിലും കടകളിലും മോഷണം; ഒമാനില്‍ രണ്ടുപേര്‍ അറസ്റ്റില്‍
arrestedമസ്‌കറ്റ്: മോഷണക്കുറ്റത്തിന് റോയല്‍ ഒമാന്‍ പൊലീസ് രണ്ടു പേരെ പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒരാളെ താമസസ്ഥലങ്ങളില്‍ മോഷണം നടത്തിയതിനും  മറ്റൊരാളെ കടകളില്‍  മോഷണം  നടത്തിയതിനുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇരുവരുടെയും പക്കല്‍ നിന്നും പണവും ശീതീകരണ ഉപകരണങ്ങളും, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Share this story