ആപ്പിള്‍ പേ ഇനി ഒമാനിലും

apple
apple

ഒമാനിലെ ബാങ്കുകള്‍ ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം ലഭ്യമാക്കി തുടങ്ങി. ബാങ്ക് മസ്‌കത്ത്, സുഹാര്‍ ഇന്റര്‍നാഷണല്‍ , സുഹാര്‍ ഇസ്ലാമിക്, ബാങ്ക് ദോഫാര്‍, എന്‍ബിഒ, ദോഫോര്‍ ഇസ്ലാമിക് എന്നിവയാണ് ആപ്പിള്‍ പേ സേവനം ലഭ്യമാക്കുക.
കോണ്‍ടാക്റ്റ്‌ലെസ്സ് പേയ്‌മെന്റ് നടത്തുന്നതിന് ഉപഭോക്താക്കള്‍ അവരുടെ ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ച് പേയ്‌മെന്റ് ടെര്‍മിനലിന് സമീപം പിടിച്ചാല്‍ മതിയാവും. 
രാജ്യത്തെ എല്ലാ ബാങ്കുകളും ഇതിനകം തന്നെ സാംസഗ് പേ ഡിജിറ്റല്‍ വാലറ്റ് രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.
 

Tags