അമിതമായി ചൂട് കൂടാനും അതുവഴി തീപിടിത്തത്തിനുമുള്ള സാധ്യത ; ആങ്കർ കമ്പനിയുടെ ചില പവർ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സൗദി

powerbank
powerbank

റിയാദ്: അമിതമായി ചൂട് കൂടാനും അതുവഴി തീപിടിത്തത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് .ആങ്കർ കമ്പനിയുടെ ചില പവർ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സൗദി വാണിജ്യ മന്ത്രാലയം.ആങ്കർ കമ്പനിയുടെ പോർട്ടബിൾ, മാഗ്നറ്റിക് ബാറ്ററികൾ ആണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിറക്കിയത്.

ആങ്കർ കമ്പനിയുടെ A1642, A1647, A1652 എന്നീ മോഡലുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട്, ഈ ഉൽപ്പന്നങ്ങൾ തിരികെ നൽകാനും വാങ്ങിയ തുക റീഫണ്ട് നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടു. ഈ ഉൽപ്പന്നങ്ങളുടെ ബാറ്ററി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. 

ആങ്കർ കമ്പനിയുടെ ഈ മോഡലുകൾ അമിതമായി ചൂടാകാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ഇത് അപകടത്തിലേക്ക് നയിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മന്ത്രാലയം ഈ ഉൽപ്പന്നങ്ങളുടെ പിൻവലിക്കൽ തീരുമാനിച്ചത്.
 

Tags