കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും മക്കയിലെത്തി

hajj

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും മക്കയിലെത്തി. 322 ഹാജിമാരുമായി കണ്ണൂരില്‍ നിന്നാണ് അവസാന വിമാനം പുറപ്പെട്ടത്. കണ്ണൂരില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പുറപ്പെട്ട വിമാനത്തിലെ തീര്‍ത്ഥാടകര്‍ 6.30ഓടെയാണ് ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ എത്തിയത്. കൊച്ചിയില്‍നിന്നും കോഴിക്കോടുനിന്നുമുള്ള മുഴുവന്‍ ഹാജിമാരും കഴിഞ്ഞ ദിവസം മക്കയില്‍ എത്തിയിരുന്നു.

കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നീ എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി 18,201 ഹാജിമാരാണ് മക്കയിലെത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് 106 തീര്‍ഥാടകര്‍, ലക്ഷദ്വീപില്‍ നിന്ന് 93 തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നുണ്ട്. രാവിലെ 11 ഓടെ ഹജ്ജ് സര്‍വിസ് കമ്പനി ഒരുക്കിയ ബസുകളില്‍ ഹാജിമാരെ മക്കയിലെ താമസകേന്ദ്രത്തില്‍ എത്തിച്ചു.
മക്കയിലെത്തിയ ഹാജിമാര്‍ക്കായി സന്നദ്ധപ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിരുന്നു. 

Tags