യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ എയര്‍ ടാക്സിയില്‍ പറക്കാം
Sep 6, 2024, 15:14 IST
യുഎഇയില്‍ എയര്‍ ടാക്സി സേവനങ്ങള്‍ 2025 മുതല്‍. ഇതിനായി ഈ വര്‍ഷം മാത്രം യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്‍ മിഡ്നൈറ്റ് 400 ലേറെ പരീക്ഷണ പറക്കലുകള്‍ നടത്തി. അടുത്ത വര്‍ഷം ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
ടാക്സികള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനി ആദ്യ എട്ടു മാസത്തിനുള്ളില്‍ 402 പരീക്ഷണങ്ങള്‍ നടത്തി. 2024 ലെ ഷെഡ്യൂളിന് നാലു മാസം മുമ്പ് 400 ടെസ്റ്റ് റണ്ണുകളെന്ന ലക്ഷ്യത്തെ മറികടന്നു.
നാലു യാത്രക്കാരേയും ഒരു പൈലറ്റിനേയും വഹിക്കാന്‍ കഴിയുന്ന മിഡ്നൈറ്റ് വിമാനങ്ങള്‍ ദുബൈയ്ക്കും അബുദാബിക്കും ഇടയിലുള്ള 90 മിനിറ്റ് വരെ യാത്രാ സമയം 10-20 മിനിറ്റായി കുറയ്ക്കും.