അബ്ദുൽ റഹീമിന്റെ മോചനം : കേസ് പരി​ഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു

ABDUL RAHIM
ABDUL RAHIM

കേസ് പരി​ഗണിക്കുന്നത് ഏഴാം തവണയാണ് കോടതി മാറ്റുന്നത്.

കോഴിക്കോട്: സൗദി ജയലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് പരി​ഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. മോചന ഹർജി പരി​ഗണിക്കുന്നതാണ് റിയാദ് കോടതി മാറ്റിവെച്ചത്. കേസ് പരി​ഗണിക്കുന്നത് ഏഴാം തവണയാണ് കോടതി മാറ്റുന്നത്.

നേരത്തെ കൂടുതൽ പഠനം ആവശ്യമാണെന്ന് പറഞ്ഞ് കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. കേസ് ജനുവരി 15 ന് പരി​ഗണിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ അന്നും അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ടുളള ഹർജി പരി​ഗണിച്ചില്ല.

34 കോടിയിലേറെ രൂപ ദയാധനം നൽകിയതിനെ തുടർന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാക്കത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി അബ്ദുൽ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരിൽ കണ്ടു സംസാരിച്ചിരുന്നു.

Tags

News Hub